മസ്‌കറ്റ് ആസ്ഥാനമായുള്ള ബഡ്‌ജറ്റ് വിമാനക്കമ്പനിയായ സലാം എയർ അവരുടെ ജനപ്രിയ “ബ്രേക്കിംഗ് ഫെയേഴ്‌സ്” കാമ്പെയ്‌ൻ വീണ്ടും ആരംഭിച്ചു.
ഇതനുസരിച്ച് യാത്രക്കാർക്ക് വെറും ഒമാൻ റിയാലിൽ (ഏകദേശം 190.97 ദിർഹം) വിവിധ സ്ഥലങ്ങളിലേക്ക് പറക്കാനുള്ള അവസരം ലഭിക്കുന്നു.
ഒമാനിൽ നിന്നും ദുബായ്, ദോഹ, അലക്സാണ്ട്രിയ, കുവൈറ്റ്, ദമ്മാം, ദക്ഷിണേഷ്യയിലെ പ്രധാന നഗരങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ ലക്ഷ്യസ്ഥാന ശൃംഖലയാണ് ഈ പ്രമോഷനിൽ ഉൾപ്പെടുന്നത്.
“Our Prices Will Shock You” എന്ന കാമ്പെയ്‌നിലൂടെ , 2025 ഒക്ടോബർ 1 മുതൽ നവംബർ 30 വരെയുള്ള യാത്രകൾക്കായി ഓഗസ്റ്റ് 24 നും 28 നും ഇടയിൽ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
സീറ്റുകൾ പരിമിതമാണെന്നും സലാംഎയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അംഗീകൃത വിൽപ്പന ചാനലുകൾ വഴിയോ നേരത്തെയുള്ള ബുക്കിംഗ് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും എയർലൈനിന്റെ വെബ്‌സൈറ്റ് പറയുന്നു.