യുഎഇ ലോട്ടറി റീട്ടെയിൽ എക്സ്പ്രസ് ടിക്കറ്റുകൾ ഇപ്പോൾ ദുബായിലെ 3 പെട്രോൾ സ്റ്റേഷനുകളിൽ ലഭ്യമാണെന്ന് കമ്പനി അധികൃതർ അറിയിച്ചു.
ADNOC 462 – ജബൽ അലി, ADNOC 529 – അൽ ഖൂസ്, ADNOC 535 – ബിസിനസ് ബേ എന്നിവിടങ്ങളിലെ പെട്രോൾ സ്റ്റേഷനുകളിലാണ് ലോട്ടറി റീട്ടെയിൽ എക്സ്പ്രസ് ടിക്കറ്റുകൾ ലഭ്യമാകുക.
കൺവീനിയൻസ് സ്റ്റോറുകൾ, പെട്രോൾ സ്റ്റേഷനുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ റീട്ടെയിൽ ഇടങ്ങളിൽ ഉടൻ ടിക്കറ്റുകൾ ലഭ്യമാകുമെന്ന് കമ്പനി അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
100 മില്യൺ ദിർഹത്തിന്റെ ജാക്ക്‌പോട്ടിനു പുറമേ, ഏഴ് ഭാഗ്യശാലികൾക്ക് 100,000 ദിർഹത്തിന്റെ “ഗ്യാരണ്ടീഡ് സമ്മാനം” കൂടി ഈ ലോട്ടറി വാഗ്ദാനം ചെയ്യുന്നുണ്ട്, ആദ്യ നറുക്കെടുപ്പിനുശേഷം ഏകദേശം 200 വിജയികളായിട്ടുണ്ട് .
ഔദ്യോഗിക വെബ്‌സൈറ്റിനും ഓഫ്‌ലൈൻ ടിക്കറ്റുകൾക്കും ഒപ്പം, കമ്പനി ഉടൻ തന്നെ ഒരു ആപ്പ് പുറത്തിറക്കുമെന്ന് ഗെയിമിലെ ഒരു ഉദ്യോഗസ്ഥൻ നേരത്തെ പറഞ്ഞിരുന്നു.