യുഎഇയിൽ നാളെ ചൊവ്വാഴ്ചത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കുമെന്നും, ചിലപ്പോൾ മേഘാവൃതമായിരിക്കുമെന്നും, രാവിലെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) പ്രവചിച്ചിട്ടുണ്ട്.
ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ നാളെ രാത്രിയിലും ബുധനാഴ്ച രാവിലെ വരെയും ഹ്യുമിഡിറ്റിയുള്ള കാലാവസ്ഥ പ്രതീക്ഷിക്കാം, നേരിയ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്.
കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, നാളെ തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് ദിശയിൽ നിന്ന് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുകയും മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ എത്തുകയും ചെയ്യും. അറേബ്യൻ ഗൾഫിൽ നേരിയ കടൽക്ഷോഭം അനുഭവപ്പെടും