ദുബായിലെ പുതിയ ഡ്രൈവർമാർക്ക് പരിശീലനം ഒരുക്കുന്നതിന് നിർമ്മിത ബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സംവിധാനം. ‘തദ്‌രീബ്’ എന്ന പ്ലാറ്റ്ഫോം വഴി വർഷത്തിൽ രണ്ടര ലക്ഷത്തിലേറെ പേർക്ക് പരിശീലനം നൽകുമെന്ന് റോഡ് ഗതാഗത അതോറിറ്റി (RTA) പ്രസ്താവനയിൽ പറഞ്ഞു. ദുബായിലെ എല്ലാ ഡ്രൈവിങ് സ്ഥാപനങ്ങളെയും ബന്ധിപ്പിച്ചാണ് ഡിജിറ്റൽ പ്ലാറ്റ് ഫോം പ്രവർത്തിക്കുന്നത്.
പരിശീലനവും യോഗ്യതാ പ്രക്രിയയും പൂർണമായും ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാണ് നടപ്പിലാക്കുന്നത്. ഇതുവഴി ഡ്രൈവർമാരുടെ യോഗ്യത ഓട്ടോമാറ്റിക് വിലയിരുത്താനും ട്രെയ്‌നിയുടെ എല്ലാ വിവരങ്ങളും ഒരു പ്ലാറ്റ്ഫോമിൽ ഏകീകരിക്കാനും സാധിക്കും.