യുഎഇയിൽ ഇന്ന് ഓഗസ്റ്റ് 27 ബുധനാഴ്ച്ച ചൂടിനിടയിലും കനത്ത പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്
അക്യുവെതറിന്റെ റിപ്പോർട്ട് പ്രകാരം, ദുബായിൽ ഇന്ന് താപനില 45°C വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, . ഇന്ന് രാത്രി ഏകദേശം 33°C താപനിലയും പൊടി നിറഞ്ഞ കാലാവസ്ഥയും ഉണ്ടാകും. അബുദാബിയിലും സമാനമായി കാലാവസ്ഥ കഠിനമായിരിക്കും. പരമാവധി താപനില 42°C ഉം പ്രതീക്ഷിക്കുന്നു. നിലവിലെ താപനില 32°C ആണ്, രാത്രിയിൽ 32°C യിൽ താഴെയുള്ള താപനിലയും ആയിരിക്കും, പക്ഷേ പൊടിക്കാറ്റും ഉണ്ടാകാം.
ഇന്നത്തെ കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും, കിഴക്കൻ പ്രദേശങ്ങളിൽ ഉച്ചകഴിഞ്ഞ് മഴയോടൊപ്പം സംവഹന മേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രവചിച്ചിട്ടുണ്ട്. ചില പടിഞ്ഞാറൻ തീരദേശ പ്രദേശങ്ങളിൽ താപനിലയിൽ നേരിയ കുറവ് പ്രതീക്ഷിക്കുന്നുണ്ട്.