ഷാർജയിൽ എമിറേറ്റ്സ് റോഡുമായി നേരിട്ട് ബന്ധിപ്പിക്കുകയും താമസക്കാർക്കും യാത്രക്കാർക്കും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ചെയ്യുന്ന അൽ റാഫിയയിലെ 17 കിലോമീറ്റർ റോഡ് വികസന പദ്ധതി പൂർത്തിയായതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (SRTA) അറിയിച്ചു
ഷാർജയുടെ വിശാലമായ അടിസ്ഥാന സൗകര്യ നവീകരണ പദ്ധതിയുടെ ഭാഗമായ ഈ പദ്ധതിയിൽ, അസ്ഫാൽറ്റ് പാളികൾ പുനർനിർമ്മിക്കുക, റോഡ് ഷോൾഡറുകൾ വീതികൂട്ടുക, ഇന്റർസെക്ടഷനുകൾ മെച്ചപ്പെടുത്തുക, നൂതന ഗതാഗത, സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുക എന്നിവയാണ് ഉൾപ്പെട്ടിട്ടുള്ളത്.
ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും റോഡ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമാണ് ഈ നവീകരണങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.