ദുബായിൽ ഓഗസ്റ്റ് 29 മുതൽ പുതിയ 5 ബസ് റൂട്ടുകൾ ആരംഭിക്കാനൊരുങ്ങി ആർടിഎ

RTA to launch 5 new bus routes in Dubai from August 29

ദുബായിൽ പൊതുഗതാഗതത്തിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് ഓഗസ്റ്റ് 29 വെള്ളിയാഴ്ച അഞ്ച് പുതിയ ബസ് റൂട്ടുകൾ സർവീസ് ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഇന്ന് ബുധനാഴ്ച അറിയിച്ചു.

(Route 31) 20 മിനിറ്റ് ഇടവേളകളിൽ ഔട്ട്‌സോഴ്‌സ് സിറ്റിയ്ക്കും ദുബായ് സിലിക്കൺ ഒയാസിസിനും ഇടയിൽ 20 മിനിറ്റ് ഇടവേളകളിൽ സർവീസുകൾ നടത്തുന്നതാണ് ഒന്നാമത്തെ പുതിയ റൂട്ട്

(Route 62A & 62B) ആണ് രണ്ടാമത്തെ പുതിയ റൂട്ട്. നിലവിലുള്ള റൂട്ട് 62 വിഭജിച്ചാണ് ൾ 62A & 62B എന്ന പുതിയ റൂട്ടുകൾ നിലവിൽ വന്നിരിക്കുന്നത്.

(Route 62A) അൽ ഖുസൈസ് ഇൻഡസ്ട്രിയൽ ഏരിയയ്ക്കും അൽ ഖുസൈസ് മെട്രോ സ്റ്റേഷനും ഇടയിൽ സർവീസ് നടത്തും, Route 62B അൽ ഖുസൈസ് മെട്രോ സ്റ്റേഷനും റാസ് അൽ ഖോർ – സമരി റെസിഡൻസസിനും ഇടയിൽ സർവീസ് നടത്തും, ഓരോ 30 മിനിറ്റിലും സർവീസുകൾ നടത്തും.

(Route F26A ) ആണ് മൂന്നാമത്തെ പുതിയ റൂട്ട്. Route F26A ഓൺപാസീവ് ബസ് സ്റ്റേഷൻ, അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 4 എന്നിവയ്ക്കിടയിൽ ഓരോ 30 മിനിറ്റ് ഇടവേളകളിലും സർവീസുകൾ നടത്തും.

(Route X91) നാലാമത്തെ പുതിയ റൂട്ട്. അൽ ഗുബൈബ ബസ് സ്റ്റേഷൻ – ജബൽ അലി ബസ് സ്റ്റേഷൻ എന്നിവയ്ക്കിടയിൽ സർവീസുകൾ നടത്തും

അൽ ഗുബൈബ ബസ് സ്റ്റേഷനും ജബൽ അലി ബസ് സ്റ്റേഷനും ഇടയിൽ ഓടുന്ന എക്സ്പ്രസ് റൂട്ടായി X91 എന്ന പേരിലായിരിക്കും ഈ സർവീസ് പ്രവർത്തിക്കുക. നിലവിലുള്ള റൂട്ട് 91 ന് സമാനമാണ് ഈ റൂട്ട്, പക്ഷേ ബിസിനസ് ബേ മെട്രോ സ്റ്റേഷനിൽ നിർത്തില്ല. അൽ ഗുബൈബ ബസ് സ്റ്റേഷനും ബിസിനസ് ബേ മെട്രോ സ്റ്റേഷനും ഇടയിൽ യാത്ര ചെയ്യുന്ന യാത്രക്കാർ പകരം ഓരോ 30 മിനിറ്റിലും ഓടുന്ന പരിഷ്കരിച്ച റൂട്ട് 91 ഉപയോഗിക്കണം.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!