യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഔദ്യോഗിക ടിക്കറ്റുകൾ “ഇതുവരെ പുറത്തിറക്കിയിട്ടില്ല” എന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മുന്നറിയിപ്പ് നൽകി.
“നിലവിൽ വിൽപ്പനയിലുള്ള എല്ലാ ടിക്കറ്റുകളും അനധികൃതവും, വ്യാജവുമാണ്, അതിലൂടെ പ്രവേശനം അനുവദിക്കില്ല” ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
സെപ്റ്റംബർ 14-ന് നടക്കാൻ പോകുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം പോലുള്ള ഏറെ കൊതിപ്പിക്കുന്ന മത്സരങ്ങൾക്ക് ടിക്കറ്റുകൾ ഇതിനകം തന്നെ വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് നേരത്തെ വ്യാജ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകൾ പലപ്പോഴും നിമിഷ നേരം കൊണ്ട് വിറ്റു തീരാറുണ്ട്