സാങ്കേതിക പ്രശ്നം : സൂറത്ത് – ദുബായ് ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിൽ ഇറക്കി

Technical issue- IndiGo flight bound for Dubai diverted

സാങ്കേതിക പ്രശ്നം ഉണ്ടായതിനെത്തുടർന്ന് ഗുജറാത്തിലെ സൂറത്തില്‍ നിന്ന് ദുബായിലേക്ക് പറന്ന വിമാനം അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. ഇന്നലെ വ്യാഴാഴ്ച രാവിലെയാണ് സംഭവം. 170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

എയര്‍ബസ് എ 320-271N ഓപ്പറേറ്റ് ചെയ്യുന്ന ഇന്‍ഡിഗോയുടെ 6ഇ 1507 വിമാനമാണ് വഴിതിരിച്ചു വിട്ടത്. സൂറത്തില്‍ നിന്ന് രാവിലെ 9.45ന് പുറപ്പെട്ട വിമാനം 11.40ഓടെ അഹമ്മദാബാദില്‍ ഇറക്കുകയായിരുന്നു. വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നില്ലെന്നും ചില സാങ്കേതിക പ്രശ്നം മൂലം സൂറത്ത്-ദുബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ദുബായിലേക്ക് മറ്റൊരു വിമാനം ഇൻഡിഗോ ഏര്‍പ്പാടാക്കി നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!