ഒ’ഹെയർ (O’Hare )അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് (ORD) 2025 ഓഗസ്റ്റ് 29 ഇന്ന് അബുദാബിയിലേക്ക് പോകുകയായിരുന്ന എത്തിഹാദ് എയർവേയ്‌സിന്റെ EY10 വിമാനം, ഒരു യാത്രക്കാരന് മെഡിക്കൽ എമർജൻസി ആവശ്യമായി വന്നതിനെ തുടർന്ന് വിയന്നയിലേക്ക് തിരിച്ചുവിട്ടതായി എയർലൈൻ അറിയിച്ചു.
യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി വിമാനം വിയന്നയിൽ ഇറക്കിയതായി എത്തിഹാദ് എയർവേയ്‌സ് കൂട്ടിച്ചേർത്തു.ഈ വഴിതിരിച്ചുവിടൽ മൂലമുണ്ടായ അസൗകര്യത്തിനും എത്തിഹാദ് എയർലൈൻ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.