പ്രൗഢഗംഭീരമായ ഐ സി എൽ വേദിയിലൂടെ ദുബായിൽ ഓണാഘോഷങ്ങൾക്ക് തുടക്കമായി

Onam celebrations in Dubai began at the grand ICL venue

പ്രൗഢഗംഭീരമായ ഐ സി എൽ വേദിയിലൂടെ ദുബായിൽ ഓണാഘോഷങ്ങൾക്ക് തുടക്കമായി.

ഇന്ന് 2025 ഓഗസ്റ്റ് 30 ന് ദുബായിലെ ബുർജ് ഖലീഫയ്ക്കടുത്തുള്ള റാമീ ഡ്രീം ഹോട്ടലിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ഐ സി എൽ ഫിൻ കോർപ് അവതരിപ്പിച്ച ഓണാഘാഷ പരിപാടികൾ വിപുലമായ സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും ദുബായിലെ സംഘടിതമായ ഓണാഘോഷങ്ങൾക്ക് ഔപചാരികമായ തുടക്കമാവുകയും ചെയ്തു . പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൽഘാടനം ചെയ്ത ചടങ്ങിൽ ജോൺ ബ്രിട്ടാസ് എം പി മുഖ്യ പ്രഭാഷണം നടത്തി. അജ്‌മാൻ രാജ കടുംബാംഗം ഹിസ് ഹൈനെസ്സ് ഷെയ്ഖ് അഹമ്മദ് ബിൻ ഹംദാൻ അൽ നുഐമി മുഖ്യാതിഥി ആയിരുന്ന ഐ സി എൽ ‘ഒന്നിച്ചോണം ഒരുമിച്ചുണ്ണാം’ എന്ന പരിപാടിയിൽ ഐസിഎൽ ഗ്രൂപ്പിന്റെ സി എം ഡി യും ലാറ്റിനമേരിക്കൻ കരീബിയൻ രാജ്യങ്ങളുടെ ഗുഡ് വിൽ അംബാസഡറും ആയ അഡ്വക്കേറ്റ് കെ ജി അനിൽകുമാർ സ്വാഗത പ്രസംഗം നടത്തി.

ഭൂതകാലത്തെ സമൃദ്ധിയുടെ ഓർമകളിലൂടെ മലയാളികൾ എല്ലാ വർഷവും ഐക്യത്തിന്റെയും മാനവികതയുടെയും സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കുകയാണെന്ന് കെ ജി അനിൽകുമാർ പറഞ്ഞു .

റീജൻസി ഗ്രൂപ്പിന്റെ മേധാവി എ പി ശംസുദ്ധീൻ ആശംസകൾ നേർന്നു . ഐസി എൽ ഗ്രൂപ്പിന്റെ ഹോൾടൈം ഡയറക്ടർ ഉമാ അനിൽകുമാർ , ഗ്ലോബൽ ഡയറക്ടർ അമൽ ജിത് എ മേനോൻ എന്നിവർ വേദിയിൽ ആശംസകൾ നേർന്നു . ജയരാജ് വാരിയർ ഒരു മണിക്കൂർ നേരം ഓണത്തിന്റെ പുരാവൃത്തം ഗാനങ്ങളുമായി സമന്വയിപ്പിച്ച് കാണികളെ രസിപ്പിച്ചു .

ലോക ചാപ്റ്റർ 1 എന്ന സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ച കല്യാണി പ്രിയദർശൻ , നസ്ലിൻ , ചന്തു സലിം കുമാർ , അരുൺ കുര്യൻ , ഡൊമിനിക് അരുൺ , ഷംനാദ് , നസീർ , ആന്റോ ജോസഫ് എന്നിവരും ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ നേർന്നത് കാണികൾക്ക് ആവേശമായി.

മുത്തുക്കുടകളും താലപ്പൊലിയും പുലികളിയും ചെണ്ട മേളവും അടങ്ങുന്ന ഘോഷയാത്രയിലാണ് മഹാബലിയുടെ സാന്നിധ്യത്തിൽ അതിഥി കളെ വേദിയിലേക്ക് ആനയിച്ചത്. രാവിലെതന്നെ വേദിയിൽ ഓണപ്പൂക്കള മത്സരവും പായസ മത്സരവും ഐ സി എൽ സംഘടിപ്പിച്ചിരുന്നു . ആയിരത്തോളം പേർക്ക് 5 പന്തികളിലായി വിപുലമായ ഓണസദ്യയും വിളമ്പി.

ഐസിഎൽ ന്റെ വിവിധ രാജ്യക്കാരായ ഇടപാടുകാർ ഓണസദ്യയുടെ സുന്ദരമായ അനുഭവങ്ങൾ പങ്കുവച്ചതും തനത് താളവാദ്യങ്ങളുടെ സംഗമമമായ ശിങ്കാരി മേളം ആസ്വദിച്ചതും മികച്ച അനുഭവമായി . പകൽ മുഴുവൻ നീണ്ടുനിന്ന ഓണാഘോഷങ്ങൾ വൈകുന്നേരത്തെ വടംവലി മത്സരത്തിലാണ് അവസാനിച്ചത് . ഉടനീളം ഗാനമേളയും നൃത്ത പരിപാടികളും ഐ സി എൽ കുടുംബാംഗങ്ങളുടെ യും ജീവനക്കാരുടെയും കലാവിഷ്കാരങ്ങളും ഉണ്ടായിരുന്നു . ഇനി നാളെ മുതൽ ഡിസംബർ അവസാനം വരെ നീളുന്ന ഓണാഘോഷ പരിപാടികൾ യുഎ ഇ യിലെമ്പാടും നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!