ഈ ആഴ്ച ആദ്യം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ തങ്ങളുടെ സ്വയം പ്രഖ്യാപിത പ്രധാനമന്ത്രി അഹമ്മദ് ഗലേബ് നാസർ അൽ-റഹാവി കൊ ല്ല പ്പെട്ടതായി യെമനിലെ ഹൂത്തി വിമത പ്രസ്ഥാനം സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഇസ്രായേൽ പ്രതിരോധ സേന (IDF) യെമൻ തലസ്ഥാനമായ സനയെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ മറ്റ് നിരവധി മുതിർന്ന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും ഇറാൻ പിന്തുണയുള്ള സംഘം പറഞ്ഞു.
‘വഞ്ചകരായ ഇസ്രയേലി ക്രിമിനൽ ശത്രുക്കൾ ലക്ഷ്യമിട്ടതിനെ തുടർന്ന്, പോരാളിയായ അഹമ്മദ് ഗാലെബ് നാസർ അൽ റഹാവിയും അദ്ദേഹത്തിന്റെ മന്ത്രിമാരായ സഹപ്രവർത്തകരും രക്തസാക്ഷിത്വം വരിച്ചതായി ഞങ്ങൾ പ്രഖ്യാപിക്കുന്നു.’ ഹൂതി നേതാവ് മഹ്‌ദി അൽ-മഷാത്തിൻ്റെ പ്രസ്‌താവനയിൽ പറയുന്നു.