ട്രംപുയർത്തിയ താരിഫ് വെല്ലുവിളിക്കിടെ നരേന്ദ്ര മോദി റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിനുമായി സുപ്രധാനമായ കൂടിക്കാഴ്ച നടത്തും.

Narendra Modi will hold a crucial meeting with Russian President Vladimir Putin amid the tariff challenge raised by Trump.

അമേരിക്കൻ പ്രസിഡന്റ്റ് ഡോണാൾഡ് ട്രംപുയർത്തിയ താരിഫ് വെല്ലുവിളിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിനും തമ്മിൽ ഇന്ന് സുപ്രധാനമായ കൂടിക്കാഴ്ച നടത്തും. ചൈനയിലെ ടിൻജിയാനിൽ ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെയാകും കൂടിക്കാഴ്ച. ഇന്ത്യൻ സമയം ഒമ്പതരയ്ക്ക് നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു നിൽക്കാനാണ് സാധ്യത.

റഷ്യ-ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിന് നടക്കുന്ന ശ്രമങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. വെടിനിർത്തലിനെക്കുറിച്ച് താൻ പുടിനോട് സംസാരിക്കാമെന്ന് നരേന്ദ്ര മോഡി ഉറപ്പു നൽകിയതായി ഉക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞിരുന്നു. ഈ കൂടിക്കാഴ്ച കഴിഞ്ഞാൽ ഷാങ്ഹായി സഹകരണ ഉച്ചകോടിയുടെ സമാപനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയിലേക്ക് തിരിക്കും. ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ മോഡി ഇന്ന് സംസാരിക്കും. അതിർത്തി കടന്നുള്ള ഭീകരവാദം, വ്യാപാര രംഗത്ത് അധിക തീരുവ വഴിയുള്ള സമ്മർദ്ദം എന്നിവ അദ്ദേഹം പരാമർശിച്ചേക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!