അവസാന ഘട്ട വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ദുബായ് ക്രീക്കിലെ രണ്ട് മറൈൻ സ്റ്റേഷനുകൾ ദുബായ് റോഡ് ഗതാഗത അതോറിറ്റി ഉദ്ഘാടനം ചെയ്തു. ഓൾഡ് ദുബൈ സുഖ്, അൽ സബ്ക സ്റ്റേഷനുകളാണ് മോടികൂട്ടിയത്.
ആദ്യ ഘട്ടത്തിൽ ബർദുബായ്, ഓൾഡ് ദേര സുഖ് സ്റ്റേഷനുകളും ആർ.ടി.എ നവീകരിച്ചിരുന്നു. ഇതേ മാതൃകയിലാണ് ഇപ്പോഴത്തെ സ്റ്റേഷനുകളുടെ വികസനവും പൂർത്തീകരിച്ചത്.
ഉപഭോക്തൃ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, മേൽക്കൂരയുള്ള കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നീളം കൂട്ടുക, അബ്ര റൈഡർമാർക്ക് സേവനം നൽകുന്നതിനായി റീട്ടെയിൽ ഔട്ട്ലെറ്റുകൾ സ്ഥാപിക്കുക തുടങ്ങിയ പ്ര വൃത്തികളാണ് പൂർത്തീകരിച്ചത്. മേൽക്കൂരയുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ 50 ശതമാനം വരെ വികസിപ്പി ച്ചിരിക്കുകയാണ്. കൂടാതെ, നിശ്ചയദാർഢ്യ വിഭാഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന രീതിയി ലുള്ള വാണിജ്യ സ്ഥലങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.