ഇന്ത്യൻ വ്യോമസേനയിലെ മുൻ ഉദ്യോഗസ്ഥനും ഗൾഫ് മേഖലയിലെ പ്രമുഖ ഐടി സ്‌ഥാപനമായ എംടെക് ഗ്രൂപ്പിന്റെ സ്‌ഥാപക ഡയറക്‌ടറുമായ കൊച്ചി സ്വദേശി ഡോ. വിജയൻ കരിപ്പോടി രാമൻ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച്‌ച രാവിലെ ദുബായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1993-ൽ യുഎഇ ആസ്‌ഥാനമായി എംടെക് ഗ്രൂപ്പ് സ്‌ഥാപിതമായതിനു ശേഷം കഴിഞ്ഞ 32 വർഷമായി ആശ്രയ ചാരിറ്റബിൾ ട്രസ്‌റ്റ് അടക്കം വിവിധ പ്രവാസി അസോസിയേഷനുകളിലെ നിറസാന്നിധ്യമായിരുന്നു. നാട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം കൊച്ചിയിലെ സ്വവസതിയിൽ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും സാനിധ്യത്തിൽ പൊതുദർശനത്തിനു ശേഷം തിരുവില്വാമല ഐവർമഠത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.