ഇന്ത്യൻ ഫോറിൻ സർവീസ് (IFS)1998 ബാച്ച് ഉദ്യോഗസ്ഥനായ ഡോ. ദീപക് മിത്തലിനെ യുഎഇയിലെ അടുത്ത ഇന്ത്യൻ അംബാസഡറായി നിയമിച്ചതായി വിദേശകാര്യ മന്ത്രാലയം ഇന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
1998 ബാച്ച് ഐ.എഫ്.എസ് ഓഫിസറായ അദ്ദേഹം 2023വരെ ഖത്തറിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഡീഷനൽ സെക്രട്ടറിയുടെ ചുമതല വഹിച്ചുവരികയാണ് ഇദ്ദേഹം.
2021 മുതൽ യു.എ.ഇയിലെ അംബാസഡറായ സഞ്ജയ് സുധീർ സെപ്റ്റംബർ 30ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ അംബാസഡറെ നിയമിച്ചിരിക്കുന്നത്.