ദുബായിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് സെപ്റ്റംബർ 3 ബുധനാഴ്ച കനത്ത മഴയും ആലിപ്പഴ വർഷവും മിന്നലും ഇടിമിന്നലും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഈ ആഴ്ച്ച നിലവിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ അനുഭവപ്പെടുമെന്ന് കാലാവസ്ഥാകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഹത്ത മേഖലയിലുള്ള പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്നതും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതുമായ ദൃശ്യങ്ങൾ പലരും സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിട്ടുണ്ട്. കനത്ത മഴയിൽ വാഹനങ്ങൾ വേഗത കുറയ്ക്കുന്നതും ദൃശ്യപരത കുറവായതും കാണാം.
الامارات : الان هطول أمطار الخير على مرغم في دبي #مركز_العاصفة
3_9_2025 pic.twitter.com/wSRh55mb5H— مركز العاصفة (@Storm_centre) September 3, 2025
ഈ സ്ഥലങ്ങളിൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അപകടകരമായ കാലാവസ്ഥയെയും സംഭവങ്ങളെയും കുറിച്ച് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. ഏതെങ്കിലും ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. വിവിധയിടങ്ങളിലായി ഇന്ന് രാത്രി 8 മണി വരെ മഴ പെയ്യുമെന്നും പ്രതീക്ഷിക്കുന്നു, മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്.