തകരാറിലായ ഇലക്ട്രിക് വാഹനത്തിനുള്ളിൽ കുടുങ്ങിയ രണ്ട് പേരെ ഷാർജ പോലീസ് വേഗത്തിൽ രക്ഷപ്പെടുത്തി

Sharjah Police quickly rescue two people trapped in electric vehicle

തകരാറിലായ വാഹനത്തിനുള്ളിൽ കുടുങ്ങിയ രണ്ട് പേരെ ഷാർജ പോലീസ് 10 മിനിറ്റിനുള്ളിൽ രക്ഷപ്പെടുത്തിയതായി ഷാർജ പോലീസ് അറിയിച്ചു.

അൽ-ബദിയ പാലത്തിൽ നിന്ന് 7 പാലത്തിലേക്ക് പോകുകയായിരുന്ന ഒരു ഇലക്ട്രിക് വാഹനം സാങ്കേതിക തകരാർ മൂലം സ്തംഭിച്ചതായി ഷാർജ പോലീസിന്റെ ഓപ്പറേഷൻ സെന്ററിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. വാഹനത്തിനുള്ളിൽ രണ്ട് പേർ ഉണ്ടായിരുന്നു. ഡോർ ലോക്ക് ആയിപോയതിനാൽ അവർക്ക് പുറത്തിറങ്ങാനും കഴിഞ്ഞിരുന്നില്ല.

റിപ്പോർട്ട് ലഭിച്ചയുടനെ, പ്രത്യേക ഫീൽഡ് ടീമുകൾ സ്ഥലത്തേക്ക് വേഗത്തിൽ നീങ്ങി, വാഹനത്തിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റോഡ് സുരക്ഷിതമാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു. റിപ്പോർട്ട് ലഭിച്ചു വെറും പത്ത് മിനിറ്റിനുള്ളിൽ, യാതൊരു പരിക്കുമില്ലാതെ രണ്ടുപേരെയും വാഹനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തെടുക്കാൻ ടീമുകൾക്ക് കഴിഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!