ഷാർജ സെപ്റ്റംബർ 6 : നിശ്ചിത സമയത്തിന് മുൻപേ നിറഞ്ഞു കവിഞ്ഞ ഷാർജ എക്സ്പോ സെന്റർ വേദിയിൽ കെ എസ് ചിത്രയുടെ 50 വർഷത്തെ സംഗീത ജീവിതത്തെ ആദരിച്ചു കൊണ്ട് ഹെബ്റോ ഇവ നടത്തിയ “ലൈവ് ഇൻ കൺസെർട്ട് “പ്രൗഢ ഗംഭീരമായി.
കെ എസ് ചിത്രയുടെ പ്രമുഖ ഗാനങ്ങളെല്ലാം ആലപിക്കപ്പെട്ടു. എ ആർ റഹ്മാന്റെ കണ്ണാളമേ ചിത്ര പാടിയപ്പോൾ വേദി ഇളകി മറിഞ്ഞു. സ്റ്റീഫൻ ദേവസ്സിയുടെ അകമ്പടിയിൽ കെ എസ് ചിത്ര പാടിയ മുഹൂർത്തങ്ങൾ അനശ്വരമായ ഓർമ്മകൾ കാണികൾക്ക് സമ്മാനിക്കുകയായിരുന്നു.
സ്റ്റീഫൻ ദേവസ്സി -(പാൻ ഇന്ത്യൻ പിയാനിസ്റ്റ്- സംഗീതസംവിധായകൻ) ,ഹരിശങ്കർ ( പിന്നണി ഗായകൻ), ശ്രീരാഗ് ഭരതൻ (സ്റ്റാർ സിംഗർ ഫെയിം),അനുശ്രീ അനിൽകുമാർ (സ്റ്റാർ സിംഗർ ഫെയിം),രൂപ രേവതി ( വയലിനിസ്റ്റ്, ഗായിക),കെ.കെ. നിഷാദ് (പിന്നണി ഗായകൻ), അനാമിക പി.എസ് (പിന്നണി ഗായിക)
ദിവാ കൃഷ്ണ വി.ജെ (പട്ടു വർത്തമാനം ) തുടങ്ങീ നിരവധി പേർ തകർത്തു പാടി വേദിയെ ആവേശം കൊള്ളിച്ചു.യുഎ ഇ യിൽ നിന്ന് ശ്രീരേഖ എന്ന പുതു ഗായികയ്ക്കും പാടാൻ അവസരം ലഭിച്ചു. ഗോൾഡ് F M ലെ വൈശാഖും റിജിനും വേദി നിയന്ത്രിച്ചു.
അറബ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ കെ എസ് ചിത്രയെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിക്കുകയും ചെയ്തു.