2025-ലെ “Most Admired Value Retailer of the Year” പുരസ്കാരം നേടി LOT by LuLu

LOT by LuLu 2025-ലെ “Most Admired Value Retailer of the Year” പുരസ്കാരം നേടി

മിഡിൽ ഈസ്റ്റ് റീട്ടെയിൽ ഫോറം അംഗീകാരം ലുലുവിന്റെ വാല്യൂ റീട്ടെയിൽ നേതൃത്വത്തെ വീണ്ടും തെളിയിച്ചു

ദുബൈ, യു.എ.ഇ: ലുലു ഗ്രൂപ്പിന്റെ നവീന വാല്യൂ ഷോപ്പിംഗ് ആശയമായ LOT 2025-ലെ 15-ാമത് Middle East Retail Forum (MRF)-ൽ “Most Admired Value Retailer of the Year” എന്ന ബഹുമതി നേടി. ഈ പുരസ്കാര ചടങ്ങ് JW മാരിയറ്റ് മറീന, ദുബൈയിൽ നടന്നു.

LOT by LuLu-യെ പ്രതിനിധീകരിച്ച് മുജീബ് റഹ്‌മാൻ (Director of Buying), അരവിന്ദ് പത്മകുമാരി (Business Development Manager), തമ്പുരു ജയശ്രീ, നിഖിൽ രജേഷ് (Digital Marketing Executives), ശഹാന സുലൈമാൻ (Senior Digital Marketing Executive) എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

Apparel Group, ADNOC, Landmark Group, Majid Al Futtaim തുടങ്ങി പ്രമുഖ റീട്ടെയിൽ ബ്രാൻഡുകളെ മറികടന്ന് ലഭിച്ച ഈ അംഗീകാരം LOT-ന്റെ വിപ്ലവകരമായ വിലക്കുറഞ്ഞ, സ്റ്റൈലിഷ്, ഉയർന്ന നിലവാരമുള്ള ഷോപ്പിംഗ് അനുഭവങ്ങളെ വ്യക്തമാക്കുന്നു.

ലുലു ഗ്രൂപ്പിന്റെ മൂല്യാധിഷ്ഠിത ഷോപ്പിംഗ് ഫോർമാറ്റായി ആരംഭിച്ച LOT ഇന്ന് ഫാഷൻ, ഫുട്വെയർ, ഹോം എസൻഷ്യൽസ്, ഇലക്ട്രോണിക്സ്, ടോയ്സ്, ആക്‌സസറീസ്, ലൈഫ്‌സ്റ്റൈൽ ഉൽപ്പന്നങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ആകർഷകമായ വിലയിൽ വിൽക്കുന്നു. 25-ൽ കൂടുതൽ സ്റ്റോറുകൾ പല ജിസിസി രാജ്യങ്ങളിലും പ്രവർത്തിക്കുന്ന LOT, ഉപഭോക്താക്കൾക്ക് മോഡേൺ ഡിസൈൻ ചെയ്ത എളുപ്പത്തിൽ ഷോപ്പിംഗ് ചെയ്യാവുന്ന സ്റ്റോറുകൾ ഒരുക്കുന്നു. അന്താരാഷ്ട്ര വിപണിയിലേക്കും LOT-നെ എത്തിക്കുന്നതിന് വിപുലമായ പദ്ധതികളും നടപ്പിലുണ്ട്.

“വാല്യൂ ഷോപ്പിംഗിനെ പുതുതായി നിർവചിക്കാനുള്ള ഞങ്ങളുടെ ദൗത്യത്തിനുള്ള ശക്തമായ അംഗീകാരമാണ് ഈ പുരസ്കാരം. വിലയ്ക്കും ഗുണത്തിനും വിട്ടുവീഴ്ച ചെയ്യാത്തൊരു ഷോപ്പിംഗ് അനുഭവമാണ് LOT നൽകുന്നത്,” എന്ന് മുജീബ് റഹ്‌മാൻ, (Director of LuLu Group & Head of LOT Concept) പറഞ്ഞു.

മിഡിൽ ഈസ്റ്റ് റീട്ടെയിൽ ഫോറം (MRF) പ്രശസ്ത റീട്ടെയിൽ നവീകരണങ്ങളും പരിവർത്തനങ്ങളും ആഘോഷിക്കുന്ന പ്രധാനപ്പെട്ട വേദിയാണ്. ADNOC (Retail Innovation & Transformation), Disney Store (Retail Launch), Threads ME (Store Design), Asics (Tech Adopter), Jetour (Customer Initiative), Babyshop (Fashion Brand Campaign), Costa Coffee (Brand Campaign – Food & Beverage) എന്നിവയും ഇത്തവണ പുരസ്കാരം നേടി.

LOT-ന് ലഭിച്ച അംഗീകാരം ഗ്ലോബൽ സോഴ്‌സിംഗ് ശക്തിയും, വിപണി അറിവും, ഇൻവെറ്റീവ് സ്റ്റോർ കോൺസെപ്റ്റുകളും പ്രയോജനപ്പെടുത്തി കുറഞ്ഞ വിലയിൽ മികച്ച ഷോപ്പിംഗ് അനുഭവം നൽകാനുള്ള ലുലുവിന്റെ പ്രതിബദ്ധതയെ വ്യക്തമാക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!