അൽ ഐനിൽ ജിം , സ്വിമ്മിങ് പൂൾ , ക്ലിനിക് എന്നിവയുമായി പുതിയ മാൾ തുറക്കുന്നതായി അൽ ഐൻ സിറ്റി മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു.
അൽ ഐനിലെ അൽ ക്വയിൽ ആണ് അൽ വാദി വാണിജ്യ സമുച്ചയം തുറക്കാൻ പോകുന്നത്, 3,900 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആണ് വാണിജ്യ സമുച്ചയം വരുന്നത്. കടകൾക്കും വിനോദ സ്ഥാപനങ്ങൾക്കും പുറമെ മാളിൽ ഒരു ക്ലിനിക്കും ഉണ്ടായിരിക്കുമെന്ന് മുനിസിപ്പാലിറ്റി പറഞ്ഞു.
അൽ വാദി വാണിജ്യ സമുച്ചയത്തിൽ ഒരു ബേസ്മെന്റും രണ്ട് നിലകളും ഉണ്ടാകും. റീട്ടെയിൽ സ്ഥലങ്ങളുടെ കാര്യത്തിൽ, കെട്ടിടത്തിൽ കടകളും വീട്ടുപകരണങ്ങൾ വിൽക്കുന്നതിനുള്ള കിയോസ്ക്കുകളും ഉണ്ടായിരിക്കും.
കുടുംബത്തിന് മുഴുവൻ വിനോദത്തിനും ഈ സമുച്ചയം സൗകര്യമൊരുക്കും. “നൂതനമായ ഒരു പ്രദർശന മേഖല”യും, കുട്ടികളുടെ കളിസ്ഥലവും ഉണ്ടായിരിക്കും.