റാസൽഖൈമയിലെ താമസസ്ഥലത്ത് മാവേലിക്കര സ്വദേശി മരിച്ച നിലയിൽ കണ്ടെത്തി.
മാവേലിക്കര സ്വദേശി ഷിബു തമ്പാനെ (55) യാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ റാക് ജസീറയിൽ ജോലി ചെയ്തിരുന്ന ഷിബു നിലവിൽ ദുബായിൽ ഡോക്യുമെന്റ് കൺട്രോളർ ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.
ഒരു കേസിലകപ്പെട്ട് ട്രാവൽബാൻ ഉൾപ്പെടെ നേരിട്ടതിൽ ഷിബു കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഭാര്യ: എലിസബത്ത് (അധ്യാപിക, റാക് സ്കോളേഴ്സ് സ്കൂൾ). മക്കൾ: നിത, നോയൽ.