സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ഡ്രൈവറില്ലാ ടാക്സി സംവിധാനം യുഎഇയിൽ ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് ദുബായിലെ ട്രേഡ്, ട്രാൻസ്പോർട്ട്, ലോജിസ്റ്റിക്സ് ഹോൾഡിംഗ് ഗ്രൂപ്പ് 7X അറിയിച്ചു.
ഒരു വർഷത്തിനുള്ളിൽ യുഎഇയിലുടനീളം ഓട്ടോണമസ് വാഹനങ്ങൾ വഴി ഡെലിവറികൾ ആരംഭിക്കാൻ പദ്ധതിയിടുന്നുവെന്ന് ട്രേഡ്, ട്രാൻസ്പോർട്ട്, ലോജിസ്റ്റിക്സ് ഹോൾഡിംഗ് ഗ്രൂപ്പ് 7X ന്റെ ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു. അബുദാബിയിലെ മസ്ദാർ സിറ്റിയിൽ ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ എത്തിക്കുന്ന ഓട്ടോണമസ് വാഹനങ്ങളുടെ പരീക്ഷണങ്ങൾ കമ്പനി ഇപ്പോൾ നടത്തുന്നുണ്ട്.
“മസ്ദാർ സിറ്റിയിൽ ഡെലിവറികൾ നടത്തുന്ന കുറച്ച് ഓട്ടോണമസ് ട്രക്കുകൾ ഇതിനകം സജീവമാണ്. അത് സുരക്ഷിതമാണെന്ന് തെളിയിക്കാൻ ഞങ്ങൾക്ക് ഒരു നിശ്ചിത മണിക്കൂറുകൾ ആവശ്യമാണ്. പിന്നീട് അത് ഖലീഫ സിറ്റിയിലേക്ക് വ്യാപിപ്പിക്കും. തുടർന്ന് ദുബായിലും ഞങ്ങൾ മറ്റൊരു പരീക്ഷണം നടത്തും. ഒരു വർഷത്തിനുള്ളിൽ, യുഎഇയിലുടനീളമുള്ള റോഡുകളിൽ ആ വാഹനങ്ങൾ ഞങ്ങൾ എത്തിക്കും,” 7X ന്റെ ഗ്രൂപ്പ് സിഇഒ താരിഖ് അൽ വഹേദി പറഞ്ഞു.
ഇത് ഗതാഗത\തിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നും എല്ലാ കൊറിയർ, എക്സ്പ്രസ്, പാഴ്സൽ സർവീസുകൾ (CEP) കമ്പനികൾക്കും ലാഭകരമാകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.