സ്കൈ ജ്വല്ലറിയുടെ ചെയർമാനായ ബാബു ജോണിന്റെ മൂത്ത മകൻ അരുൺ എന്നറിയപ്പെടുന്ന ജേക്കബ് പാലത്തുംപാട്ട് ജോൺ (46) ദുബായിലെ വീട്ടിൽ വച്ച് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.
കേരളത്തിൽ വൈവിധ്യമാർന്ന ബിസിനസ് പോർട്ട്ഫോളിയോകളുള്ള അരുൺ യുഎഇയിലെ സ്കൈ ജ്വല്ലറി ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയായിരുന്നു.
അരുൺ വീട്ടിൽ ഒറ്റയ്ക്കായിരുന്നപ്പോഴാണ് മരണം സംഭവിച്ചതെന്നാണ് വിവരം. ഭാര്യയും കുട്ടികളും പുറത്തായിരുന്നു. വൈകുന്നേരം അവർ വീട്ടിലെത്തിയപ്പോൾ അരുൺ വാതിൽ തുറക്കാതെവന്നപ്പോൾ പോലീസിനെ അറിയിക്കുകയായിരുന്നു. വാതിൽ തുറന്നപ്പോൾ അരുൺ അനങ്ങാതെ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് പാരാമെഡിക്കുകൾ എത്തി അദ്ദേഹം മരിച്ചുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സംസ്ക്കാരം പിന്നീട് നാട്ടിൽ നടക്കും