ഖത്തറിലെ ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ ആക്രമണം നടത്തിയതായി ഇസ്രായേൽ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ദോഹയിൽ ഇന്നു ചൊവ്വാഴ്ച നിരവധി സ്ഫോടന ശബ്‍ദങ്ങൾ കേട്ടതായും ദൃക്‌സാക്ഷികൾ പറഞ്ഞു.
ദോഹയിലെ സ്ഫോടനം ഹമാസ് ഉദ്യോഗസ്ഥർക്കെതിരായ വധശ്രമമാണെന്ന് ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ടർ ബരാക് റാവിദ് പറഞ്ഞു. കത്താറ ജില്ലയിൽ പുക ഉയരുന്നത് കണ്ടതായി ഒരു ദൃക്‌സാക്ഷി പറഞ്ഞു.
വിദേശത്ത് താമസിക്കുന്ന ഹമാസ് നേതാക്കളെ വധിക്കുമെന്ന് ഇസ്രായേൽ സൈനിക മേധാവി ഇയാൽ സമീർ ഭീഷണിപ്പെടുത്തി ദിവസങ്ങൾക്ക് ശേഷവും യുഎസ് വാഗ്ദാനം ചെയ്ത ഗാസ വെടിനിർത്തൽ നിർദ്ദേശം ഇസ്രായേൽ അംഗീകരിച്ചതായി വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷവുമാണ് ഈ ആക്രമണം നടന്നിരിക്കുന്നത്.