ഇന്ന് ചൊവ്വാഴ്ച ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഖത്തറിന്റെ ആഭ്യന്തര സുരക്ഷാ സേനയിലെ ഒരാൾ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
“ആഭ്യന്തര സുരക്ഷാ സേനയുടെ സ്ഫോടകവസ്തു വിഭാഗവുമായി ചേർന്ന് പ്രത്യേക സംഘങ്ങൾ ലക്ഷ്യമിട്ട പ്രദേശം പരിശോധിച്ച് സുരക്ഷിതമാക്കുന്നത് തുടരുകയാണ്,” മന്ത്രാലയം അറിയിച്ചു