യമനിൽ ഹൂത്തി സായുധ സേനയുടെ മാധ്യമ പ്രവർത്തനം നടക്കുന്ന ഒരു കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്ര മണത്തിൽ നിരവധി കൊ ല്ല പ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് അൽ-മസിറ ടിവി ഇന്ന് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.
റോയിട്ടേഴ്സ് ഉദ്ധരിച്ച സ്രോതസ്സുകൾ പ്രകാരം, യെമനിൽ ഹൂത്തി പ്രതിരോധ മന്ത്രാലയത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. യെമൻ ആക്രമണം ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മധ്യ സനായിലെ അർഡി പ്രദേശത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.