ഏഷ്യാകപ്പ് 2025 : യുഎഇക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം : യുഎഇ അടിച്ച 57 റൺസ് ഇന്ത്യ 4.3 ഓവറിൽ മറികടന്നു

Asia Cup 2025- India bowl out for 57 all out

ആദ്യം ബാറ്റ് ചെയ്ത യുഎഇ അടിച്ച 57 റൺസ് ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ വെറും 4.3 ഓവറിൽ മറികടന്നു. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ 4.3 ഓവറിൽ 60 റൺസ് നേടി. ടോസ് നേടി യുഎഇയെ ആദ്യം ബാറ്റിങ്ങിനയച്ച ഇന്ത്യ 13.1 ഓവർ പിന്നിട്ടപ്പോഴേക്കും യുഎഇയുടെ എല്ലാ ബാറ്റർമാരേയും കരകയറ്റി.

കുൽദീപ് യാദവ് നാലും ശിവം ദുബെ മൂന്നും വിക്കറ്റുകൾ സ്വന്തമാക്കി. ബുംറ, വരുൺ ചക്രവർത്തി, അക്‌സർ പട്ടേൽ എന്നിവർ ഓരോവിക്കറ്റുകളും നേടി. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും കിടിലൻ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്.

യുഎഇ നിരയിൽ ഓപ്പണർമാരായ അലിഷാൻ ഷറഫുവിനും (22) മുഹമ്മദ് വസീമിനും (19) മാത്രമാണ് രണ്ടക്കം കടക്കാനായത്. അലിഷാൻ ഷറഫുവിനെ ബുംറയും വസീമിനെ കുൽദീപും മടക്കി അയച്ചു. 50ന് അഞ്ച് വിക്കറ്റുകൾ നഷ്ടമായ യുഎഇയ്ക്ക് പിന്നീട് അഞ്ച് വിക്കറ്റുകൾ ഏഴ് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെയാണ് നഷ്ടമായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!