ദുബായിൽ ഇന്ന് അൽഹിന്ദ് ബി സി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഷാർജ മീഡിയ ഫ്രീ സോൺ അതോറിറ്റി ( shams )യുമായി ഒത്തുചേർന്ന് പ്രവർത്തിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തി.
എം ഡി നൗഷാദ് ഹസനോടൊപ്പം shams ഫ്രീ സോണിലെ മുഹമ്മദ് അലി അടക്കമുള്ളവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അൽ ഹിന്ദിന്റെ 118 ബ്രാഞ്ച് ഓഫിസുകളിലും shams ഫ്രീ സോണിന്റെ സേവനം ലഭ്യമാക്കുന്ന ചാനൽ പാർട്ണർ ആയിട്ടാണ് പുതിയ ഇടപെടൽ.
കമ്പനി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചൂഷണങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് നൗഷാദ് ഹസൻ , ജി എം അർച്ചന പ്രതാപ് എന്നിവർ അറിയിച്ചു