യുഎഇയിൽ കഠിനമായ ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന ഉച്ചവിശ്രമനിയമം മറ്റന്നാൾ 2025 സെപ്റ്റംബർ 15 തിങ്കളാഴ്ച അവസാനിക്കും
2025 ജൂൺ 15 മുതലാണ് ഈ നിയന്ത്രണം നിലവിൽ വന്നത്. ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെയാണ് ഔട്ട്ഡോർ ജോലികൾ നിരോധിച്ചിരുന്നത്.
ഈ വ്യവസ്ഥകളും നിയന്ത്രണങ്ങളും ലംഘിക്കുന്നതായി കണ്ടെത്തുന്ന തൊഴിലുടമകളിൽ നിന്ന് ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതം പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നു.