ഇന്ന് സെപ്റ്റംബർ 14 ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം (Air India Express IX 549 ) റദ്ദാക്കിയതിൽ യാത്രക്കാർ തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രതിഷേധിക്കുന്നു. രാവിലെ 7 .30ന് പുറപ്പെടേണ്ട എയർ ഇന്ത്യ മസ്കറ്റ് വിമാനമാണ് റദ്ദാക്കിയത്. യാത്ര പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപാണ് വിമാനം റദ്ദാക്കിയത്.
പുറപ്പെടുന്നതിന്‍റെ അവസാന നിമിഷമാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചതെന്നും യാത്രക്കാർ പറഞ്ഞു. ടിക്കറ്റുകൾ 17 ലേക്ക് മാറ്റിയെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. എയർ ഇന്ത്യ അധികൃതര്‍ പകരം സംവിധാനം ഒരുക്കിയില്ലെന്നും നാളെ ജോലിയിൽ പ്രവേശിക്കേണ്ടവരടക്കമാണ് യാത്രക്കാരില്‍ അധികവുമുള്ളത്. ഇതോടെയാണ് യാത്രക്കാർ എയർപോർട്ടിൽ പ്രതിഷേധിക്കുന്നത്. എന്ത് കാരണത്താല് ആണ് വിമാനം റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചിട്ടില്ലെന്ന് യാത്രക്കാർ അറിയിച്ചു.