ദുബായ് ഗ്ലോബൽ വില്ലേജ് തങ്ങളുടെ നാഴികക്കല്ലായ 30-ാം സീസണിന്റെ തീയതികൾ പ്രഖ്യാപിച്ചു, 2025 ഒക്ടോബർ 15 മുതൽ 2026 മെയ് 10 വരെ ആയിരിക്കും 30-ാം സീസൺ ആഘോഷിക്കുക
കഴിഞ്ഞ സീസണിൽ റെക്കോർഡ് ഭേദിച്ച് 10.5 മില്യൺ സന്ദർശകരെ സ്വാഗതം ചെയ്തപ്പോൾ 30-ാം സീസൺ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ പതിപ്പാക്കി മാറ്റുമെന്ന് സംഘാടകർ പറയുന്നു. പുതിയ സീസൺ പാർക്കിന്റെ 30-ാം വാർഷികം കൂടിയാണ്.
സന്ദർശകർക്ക് അന്താരാഷ്ട്ര പവലിയനുകൾ, ലോകമെമ്പാടുമുള്ളയിടങ്ങളിൽ നിന്നുള്ള ഭക്ഷണം, സാംസ്കാരിക പ്രകടനങ്ങൾ, ഷോപ്പിംഗ്, റൈഡുകൾ, തത്സമയ വിനോദം എന്നിവയെല്ലാം പ്രതീക്ഷിയ്ക്കാം.