യുഎഇയിൽ 3 മാസത്തേക്ക് പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം ഇന്ന് (സെപ്റ്റംബർ 15) അവസാനിക്കാനിരിക്കെ 99% സ്ഥാപനങ്ങളും നിയമം പാലിച്ചുവെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.
ഈ വർഷം ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് നേരിട്ട് സൂര്യപ്രകാശത്തിൽ പണിയെടുക്കുന്ന ഔട്ട്ഡോർ ജോലികൾക്ക് ദിവസവും 12.30 മുതൽ 3 വരെ ഉച്ചവിശ്രമം നിയമം ഏർപ്പെടുത്തിയിരുന്നു. ഈ ഉച്ചവിശ്രമ സംരംഭം അല്ലെങ്കിൽ തൊഴിൽപരമായ ചൂട് പ്രതിരോധ നയം, രാജ്യത്തെ ഏറ്റവും ഉയർന്ന വേനൽക്കാലത്തും കഴിഞ്ഞ 21 വർഷമായി തുടർന്നുവരികയാണ്.