അബുദാബിയിൽ സെൽഫ് ഡ്രൈവിംഗ് ഡെലിവറി വാഹനത്തിനുള്ള ആദ്യ ലൈസൻസ് പ്ലേറ്റ് പുറത്തിറക്കി.

The first license plate for a self-driving delivery vehicle has been released in Abu Dhabi.

അബുദാബിയിൽ സെൽഫ് ഡ്രൈവിംഗ് ഡെലിവറി വാഹനത്തിനുള്ള ആദ്യ വാഹന ലൈസൻസ് പ്ലേറ്റ് പുറത്തിറക്കി. 7X ന്റെ ലോജിസ്റ്റിക്സ് വിഭാഗമായ K2, EMX എന്നിവയുമായി സഹകരിച്ച്, ഓട്ടോണമസ് ഡെലിവറി വാഹനങ്ങൾക്കായുള്ള ആദ്യ പൈലറ്റ് പ്രോഗ്രാമും അബുദാബി അടുത്തിടെ ആരംഭിച്ചിരുന്നു.

കെ2 സബ്സിഡിയറി കമ്പനിയായ ഓട്ടോഗോയാണ് ഓട്ടോ-ഡെലിവറി വാഹനങ്ങൾ വികസിപ്പിച്ചെടുത്തത്, ഇവയ്ക്ക് റോഡുകളിൽ സഞ്ചരിക്കാനും മനുഷ്യ ഇടപെടലില്ലാതെ കാര്യക്ഷമമായി ഓർഡറുകൾ ഡെലിവർ ചെയ്യാനും കഴിയും.

2040 ആകുമ്പോഴേക്കും അബുദാബി എമിറേറ്റിലെ എല്ലാ യാത്രകളുടെയും 25 ശതമാനം സ്മാർട്ട് ട്രാൻസ്‌പോർട്ട് സൊല്യൂഷനുകൾ ഉപയോഗിച്ച് നടത്തുക എന്ന വലിയ ലക്ഷ്യത്തിന്റെ ഭാഗമാണ് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററിന്റെ (അബുദാബി മൊബിലിറ്റി) ഈ സംരംഭം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!