ഹമാസിനെ പൂർണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേൽ സൈന്യം ഗാസ സിറ്റി പിടിച്ചെടുക്കാൻ കരസേനാ ആക്രമണം ആരംഭിച്ചതായി റിപ്പോർട്ടുകൾ. നിരവധി റെസിഡൻഷ്യൽ കെട്ടിടങ്ങൾ തകർത്തതും സാധാരണക്കാർക്ക് അഭയം നൽകുന്ന സ്ഥലങ്ങൾക്ക് കേടുപാടുകൾ വരുത്തിയതും ഉൾപ്പെടെ മണിക്കൂറുകളോളം നീണ്ട ശക്തമായ വ്യോമാക്രമണത്തിന് ശേഷം ടാങ്കുകൾ ഗാസ സിറ്റിയിൽ പ്രവേശിച്ചതായും റിപ്പോർട്ടുണ്ട്.
മനുഷ്യത്വപരമായ മേഖലകളിലേക്ക് തെക്കോട്ട് മാറാൻ ഐഡിഎഫ് ഗാസയിലെ ജനങ്ങൾക്ക് തുടർച്ചയായി നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ഏകദേശം 3 ലക്ഷം പലസ്തീനികൾ ഗാസ സിറ്റിയിൽ നിന്ന് പലായനം ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഇപ്പോഴും ലക്ഷക്കണക്കിന് ആളുകൾ യുദ്ധം തകർത്ത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.