യുഎഇയിൽ ഇന്ന് പലയിടങ്ങളിലായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
തീരദേശ പ്രദേശങ്ങളിൽ, പകൽസമയത്തെ താപനില ഏകദേശം 41°C ആയി ഉയരും, രാത്രി ആകുമ്പോഴേക്കും ഏകദേശം 37°C ആയി തണുക്കും. ഉൾപ്രദേശങ്ങളിൽ ഉയർന്ന താപനില അനുഭവപ്പെടും, പകൽ സമയത്ത് 44°C വരെ ചൂട് ഉയരും, രാത്രിയിൽ ഏകദേശം 40°C ആയി കുറയും. പർവതപ്രദേശങ്ങളിൽ നേരിയ തണുപ്പ് അനുഭവപ്പെടും, ഉയർന്ന താപനില ഏകദേശം 33°C ഉം താഴ്ന്ന താപനില ഏകദേശം 28°C ഉം ആയിരിക്കും.
തെക്ക് പടിഞ്ഞാറ് മുതൽ വടക്ക് പടിഞ്ഞാറ് വരെ മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിലും ഇടയ്ക്കിടെ മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. രാത്രി ആകുമ്പോഴേക്കും വ്യാഴാഴ്ച രാവിലെ വരെ, പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഹ്യുമിഡിറ്റിയുള്ള അന്തരീക്ഷം പ്രതീക്ഷിക്കാം.