ഗ്ലോബൽ വില്ലേജിൻ്റെ 30-ാം സീസൺ വി.ഐ.പി ടിക്കറ്റുകളുടെ വിൽപന സെപ്റ്റംബർ 27 മുതൽ ആരംഭിക്കും. 20 മുതൽ പ്രി ബുക്കിങിന് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൊക്കകോള അരേന വെബ്സൈറ്റ് വഴിയാണ് ടിക്കറ്റുകൾ ലഭ്യമാക്കുന്നത്.
വി.ഐ.പി നാല് വിഭാഗങ്ങളിലായാണ് ലഭ്യമാവുക. ഡയമണ്ട് പാക്കിന് 7550 ദിർഹം, പ്ലാറ്റിനം പാക്കിന് 3400 ദിർഹം, ഗോൾഡ് പാക്കിന് 2450 ദിർഹം, സിൽവർ പാക്കിന് 1800 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് 18 വയസ്സിന് മുകളിലുള്ള ആർ ക്കും വി.ഐ.പി പാക്ക് വാങ്ങാം.