ഏഷ്യാ കപ്പ് 2025 ൽ ഇന്ന് സെപ്റ്റംബർ 17 ന് വൈകീട്ട് 6.30 മുതൽ പാക്കിസ്ഥാനും യുഎഇയും തമ്മിലുള്ള മത്സരം നടക്കും
ഇന്ത്യ-പാകിസ്താൻ മത്സരത്തിൽ മാച്ച് റഫറിയായിരുന്ന ആൻഡി പൈക്രോഫ്റ്റിനെ ഒഫീഷ്യൽ പാനലിൽനിന്ന് പുറത്താക്കണമെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തള്ളിയിരുന്നു. ഇതിനെത്തുടർന്ന് ഇന്നലെ സെപ്റ്റംബർ 16 ന് വൈകീട്ട് പാകിസ്ഥാൻ യുഎഇ ടീമിനെതിരായ മത്സരത്തിന് മുൻപുള്ള പത്രസമ്മേളനവും പാകിസ്ഥാൻ റദ്ദാക്കിയിരുന്നു.
എന്നാൽ ഇന്നത്തെ യുഎഇക്കെതിരായഏഷ്യാ കപ്പ് മത്സരത്തിനുള്ള മാച്ച് ഒഫീഷ്യൽസിനെ മാറ്റാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ പ്രേരിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ആൻഡി പൈക്രോഫ്റ്റിന് പകരം വെസ്റ്റ് ഇൻഡീസ് ഇതിഹാസം റിച്ചി റിച്ചാർഡ്സൺ മാച്ച് റഫറിയായി ചുമതലയേൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ ഇത് സംബന്ധിച്ച് ഐസിസി ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നിരുന്നാലും, പൈക്രോഫ്റ്റിന്റെ സമീപകാല കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനെതിരെ പിസിബി ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചതിനു പിന്നാലെയാണ് പാകിസ്ഥാൻ ചൊവ്വാഴ്ച നടത്താനിരുന്ന മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനം പോലും റദ്ദാക്കിയത്.