ദോഹയിലെ ഇസ്രായേൽ ആ ക്ര മണത്തിന് ശേഷം അമേരിക്കയുമായി പ്രതിരോധ കരാർ ഒപ്പുവയ്ക്കാൻ ഖത്തർ

Qatar to sign defense deal with US after Israeli attack on Doha

ദോഹയിലെ ഇസ്രായേൽ ആ ക്ര മണത്തിന് ശേഷം അമേരിക്കയുമായി പ്രതിരോധ കരാർ ഒപ്പുവയ്ക്കാൻ ഖത്തർ.

കഴിഞ്ഞയാഴ്ച ദോഹയിൽ ഹമാസ് രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇസ്രായേൽ നടത്തിയ ആ ക്ര മണത്തെ വ്യാപകമായി അപലപിച്ചതിന് ശേഷം, ഖത്തറും അമേരിക്കയും മെച്ചപ്പെട്ട പ്രതിരോധ സഹകരണ കരാറിന് അന്തിമരൂപം നൽകുമെന്ന് ഉന്നത യുഎസ് നയതന്ത്രജ്ഞൻ മാർക്കോ റൂബിയോ പറഞ്ഞു.

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി റൂബിയോ കൂടിക്കാഴ്ച നടത്തുകയും പ്രതിരോധ സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു.

ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ഒരാഴ്‌ച പിന്നിടുന്ന വേളയിലാണ് മാർക്കോ റൂബിയോയുടെ ഖത്തർ സന്ദർശനം. ഖത്തർ അമീർ, പ്രധാനമന്ത്രി എന്നിവരുമായുള്ള കൂടിക്കാഴ്ച്‌ചയിൽ ഖത്തറിനുള്ള യുഎസിൻ്റെ പിന്തുണ അദ്ദേഹം അറിയിച്ചു. ഇരുരാഷ്ട്രങ്ങളും ശക്തമായ ഉഭയകക്ഷി ബന്ധം തുടരുമെന്നും റൂബിയോ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!