അബുദാബി മുസഫ വ്യാവസായിക മേഖലയിലെ ഒരു വെയർഹൗസിൽ ഇന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ തീപിടുത്തം അബുദാബി പോലീസിന്റെയും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും സംഘങ്ങൾ അടിയന്തരമായി ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കി.
തീ അണച്ചതായും തണുപ്പിക്കൽ, പുക നീക്കം ചെയ്യൽ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അതോറിറ്റി അറിയിച്ചു. ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.