ദുബായിൽ ഇനി മുതൽ തീയണയ്ക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) റോബോട്ട്, എക്സ്പ്ലോറർ എന്നുപേരിട്ട നാലുകാലുള്ള റോബോട്ടാണ് ദുബായിൽ ഉപയോഗിക്കാൻ തയ്യാറാക്കിയിരിക്കുന്നത്. പുകപടലങ്ങളിലൂടെ സ്വയം നടന്നുനീങ്ങാൻ കഴിവുള്ളതാണിത്. അതോടൊപ്പം തീപിടിച്ച കെട്ടിടത്തിന്റെ ത്രീഡി മാപ്പ് നിർമിച്ചെടുക്കാനും റോബോട്ടിന് സാധിക്കും.
തീപിടുത്തങ്ങൾ തടയുന്നതിനും പൊതു സുരക്ഷ മെച്ചപ്പെടുത്തുന്നതിനും കൃത്രിമബുദ്ധി എങ്ങനെ ഉപയോഗിക്കുന്നുവെന്ന് നേരിട്ട് കാണിച്ചുകൊടുക്കുന്ന ദുബായ് സിവിൽ ഡിഫൻസിന്റെ ഒരു പ്രദർശനം ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് നേരിട്ടു കണ്ടിരുന്നു.
എക്സ്പ്ലോറർ എന്നറിയപ്പെടുന്ന നാല് കാലുകളുള്ള ഒരു റോബോട്ട്, ദുബായ് കിരീടാവകാശിയുടെ പ്രദർശനത്തിലെ നൂതനാശയങ്ങളിലൊന്നായിരുന്നു.ദുബായിയുടെ സിവിൽ ഡിഫൻസ് എമിറേറ്റിനെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാക്കി മാറ്റിയതായി ഷെയ്ഖ് ഹംദാൻ പറഞ്ഞു.