3000 കോടി ദിർഹത്തിന്റെ സാമ്പത്തിക നയം നടപ്പാക്കാനൊരുങ്ങി യുഎഇ

UAE 30 billion dirham economic policy is set to be implemented.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 3000 കോടി ദിർഹത്തിന്റെ സാമ്പത്തിക നയത്തിന് അംഗീകാരം നൽകി. ഇതോടൊപ്പം വാർഷിക യോഗങ്ങളുടെ അജൻഡയും അംഗീകരിച്ചു. ഇന്നലെ ബുധനാഴ്‌ച അബുദാബി ഖസർ അൽ വതനിൽ ചേർന്ന സർക്കാരിൻ്റെ ആദ്യ മന്ത്രിസഭായോഗത്തിലാണ് തീരുമാനം. യോഗത്തിൽ ഷെയ്ഖ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ഓരോ എമിറേറ്റിന്റെയും മത്സരനേട്ടങ്ങൾ വിലയിരുത്തി. ദേശീയതലത്തിൽ സമാനസ്വഭാവമുള്ള വ്യവസായങ്ങൾ, സേവനങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ ഗ്രൂപ്പുണ്ടാക്കുന്നതിനുള്ള സാമ്പത്തിക ക്ലസ്റ്ററുകൾക്കായുള്ള ദേശീയ നയത്തിനാണ് അംഗീകാരം നൽകിയതെന്ന് ഷെയ്ഖ് മുഹമ്മദ് എക്സിൽ കുറിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!