അബുദാബിയിലെ ഇന്ത്യൻ എംബസി നാളെ 2025 സെപ്റ്റംബർ 19 വെള്ളിയാഴ്ച ഒരു ഓപ്പൺ ഹൗസ് നടത്തുമെന്ന് പ്രഖ്യാപിച്ചു.
യുഎഇയിലെ ഇന്ത്യൻ സമൂഹത്തിനായി തുറന്നിരിക്കുന്ന ഈ പരിപാടി, പ്രവാസികൾക്ക് തൊഴിൽ പ്രശ്നങ്ങൾ, കോൺസുലാർ കാര്യങ്ങൾ, വിദ്യാഭ്യാസം, ക്ഷേമ പ്രശ്നങ്ങൾ തുടങ്ങീ വിവിധ വിഷയങ്ങളിൽ എംബസി ഉദ്യോഗസ്ഥരെ കാണാനും അവരുമായി സംസാരിക്കാനുമുള്ള അവസരമായിരിക്കും ഉണ്ടാകുക.
ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 4 മണി വരെ നീണ്ടുനിൽക്കുന്ന ഓപ്പൺ ഹൗസിന്റെ സമയത്ത് പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, രേഖകൾ നൽകൽ തുടങ്ങിയ കോൺസുലാർ സേവനങ്ങൾ ഉണ്ടായിരിക്കില്ലെന്നും എംബസി അറിയിച്ചിട്ടുണ്ട്.