രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ ഏറ്റവും സുരക്ഷിതമായ 10 രാജ്യങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്ത് യുഎഇ.
ഗാലപ്പ് പുറത്തിറക്കിയ ദി ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ട് അനുസരിച്ചാണ് യുഎഇ ഈ സ്ഥാനം നേടിയത്രാ. ഒറ്റയ്ക്ക് നടക്കാൻ ആളുകൾക്ക് സുരക്ഷിതത്വം തോന്നുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആഗോളതലത്തിൽ സിംഗപ്പൂർ ഒന്നാമതാണ്, തൊട്ടുപിന്നാലെ താജിക്കിസ്ഥാൻ, ചൈന, ഒമാൻ, സൗദി അറേബ്യ, ഹോങ്കോംഗ്, കുവൈറ്റ്, നോർവേ, ബഹ്‌റൈൻ, യുഎഇ എന്നിവയാണ്.
ഡെൻമാർക്ക്, ഫിൻലാൻഡ്, ഐസ്‌ലാൻഡ്, സ്വിറ്റ്‌സർലൻഡ്, ഓസ്ട്രിയ, നെതർലാൻഡ്‌സ്, സ്‌പെയിൻ, സ്വീഡൻ, ജർമ്മനി, യുകെ, യുഎസ് എന്നിവയേക്കാൾ ഉയർന്ന റാങ്കിലാണ് യുഎഇയും മറ്റ് അയൽ ജിസിസി രാജ്യങ്ങളും.