ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഒമാനെതിരായ മത്സരത്തിൽ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. 4 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 39 റൺസ് എടുത്തിട്ടുണ്ട്. ഇപ്പോൾ സഞ്ജു സാംസണും അഭിഷേക് ശർമയും ആണ് ക്രീസിൽ ഉള്ളത്. ശുഭ് മാൻ ഗിലിന്റെ വിക്കറ്റ് നഷ്ടമായി.
അബുദാബി ഷെയ്ഖ് സയിദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവർക്ക് പകരം അർഷ്ദീപ് സിങ്, ഹർഷിത് റാണ എന്നിവരെ ഉൾപ്പെടുത്തിയതാണ് ഇന്നത്തെ ഇന്ത്യൻ ടീമിലെ മാറ്റം.