ദുബായ് പോലീസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന വീഡിയോ കോളുകളിൽ വന്ന് തട്ടിപ്പ് നടത്തുന്ന സൈബർ കുറ്റവാളികൾക്കെതിരെ ദുബായ് പോലീസ് നിവാസികൾക്ക് മുന്നറിയിപ്പ് നൽകി.
ഈ നൂതന തട്ടിപ്പ് പദ്ധതിയിലൂടെ യുഎഇയിലുടനീളമുള്ള നിരവധി ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പ് നടത്താൻ ശ്രമിച്ചതായി നിവാസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ഗൂഗിൾ മീറ്റും സമാനമായ പ്ലാറ്റ്‌ഫോമുകളും വഴി നടപ്പിലാക്കുന്ന ഈ പദ്ധതി ആരംഭിക്കുന്നത് ഒരു റാൻഡം വീഡിയോ ക്ഷണത്തോടെയാണ്. ആളുകൾക്ക് മറുപടി നൽകുമ്പോൾ, പോലീസ് യൂണിഫോമിലുള്ള ഒരു ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഒരാൾ വീഡിയോയിൽ വരും. ആധികാരിക സ്വരത്തിൽ സംസാരിക്കുന്ന ഇയാൾ ആളുകളുടെ സെൻസിറ്റീവ് ബാങ്കിംഗ് വിശദാംശങ്ങൾ ആവശ്യപ്പെടും, പലപ്പോഴും ആളുകൾക്ക് ഒരു ടെക്സ്റ്റ് സന്ദേശം അയക്കുകയും അതിന് പിന്നാലെയാണ് വീഡിയോ കാൾ വരുന്നത്.
പിഴ അടയ്ക്കാനുണ്ടെന്ന് പറഞ്ഞാണ് ഇവർ ബാങ്കിംഗ് വിശദാംശങ്ങൾ ആവശ്യപ്പെടുന്നത്. ഈ തട്ടിപ്പിനെതിരെ നിവാസികൾ ജാഗ്രത പാലിക്കണമെന്നും otp നൽകരുതെന്നും, വീഡിയോ കോൾ അറ്റൻഡ് ചെയ്യരുതെന്നും ദുബായ് പോലീസ് ആവശ്യപ്പെട്ടു.