ദുബായിലെ പ്രശസ്ത വിനോദ ആകർഷണങ്ങളിൽ ഒന്നായ ദുബായ് ഫൗണ്ടെയ്ൻ വീണ്ടും ഒക്ടോബർ ഒന്നിന് തുറക്കുന്നു. അഞ്ചുമാസം നീണ്ട നവീകരണ പ്രവർത്തനങ്ങൾക്കു ശേഷമാണ് ദുബായ് ഫൗണ്ടെയ്ൻ തുറക്കുന്നത്.
പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കാനും നൃത്തസംവിധാനങ്ങൾ വർധിപ്പിക്കാനും ശബ്ദ-വെളിച്ച സംവിധാനങ്ങൾ നവീകരിക്കാനുമായി ഇക്കഴിഞ്ഞ മേയിലാണ് ഉടമകളായ എമാർ പ്രോപ്പർട്ടീസ് ദുബായ് ഫൗണ്ടേഷൻ താൽക്കാലികമായി അടച്ചത്.
നവീകരണത്തിനു ശേഷം കൂടുതൽ മികവാർന്ന പ്രകടനങ്ങൾ ഇത്തവണയും പ്രതീക്ഷിക്കാം. ഡൗൺടൗൺ ദുബായുടെ ഹൃദയഭാഗത്താണ് ദുബായ് ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നത്.