നവീകരണം പൂർത്തിയായി : ദുബായ് ഫൗണ്ടെയ്ൻ ഒക്ടോബർ ഒന്നിന് വീണ്ടും തുറക്കും

Renovation complete- Dubai Fountain to reopen on October 1

ദുബായിലെ പ്രശസ്‌ത വിനോദ ആകർഷണങ്ങളിൽ ഒന്നായ ദുബായ് ഫൗണ്ടെയ്ൻ വീണ്ടും ഒക്ടോബർ ഒന്നിന് തുറക്കുന്നു. അഞ്ചുമാസം നീണ്ട നവീകരണ പ്രവർത്തനങ്ങൾക്കു ശേഷമാണ് ദുബായ് ഫൗണ്ടെയ്ൻ തുറക്കുന്നത്.

പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കാനും നൃത്തസംവിധാനങ്ങൾ വർധിപ്പിക്കാനും ശബ്ദ-വെളിച്ച സംവിധാനങ്ങൾ നവീകരിക്കാനുമായി ഇക്കഴിഞ്ഞ മേയിലാണ് ഉടമകളായ എമാർ പ്രോപ്പർട്ടീസ് ദുബായ് ഫൗണ്ടേഷൻ താൽക്കാലികമായി അടച്ചത്.

നവീകരണത്തിനു ശേഷം കൂടുതൽ മികവാർന്ന പ്രകടനങ്ങൾ ഇത്തവണയും പ്രതീക്ഷിക്കാം. ഡൗൺടൗൺ ദുബായുടെ ഹൃദയഭാഗത്താണ് ദുബായ് ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!