ഷാർജയിലെ അൽ മജാസ് പ്രദേശത്തുള്ള ഒരു ഇന്ത്യൻ കുടുംബത്തിലെ 22 വയസ്സുള്ള മകൾ റിതിക സുധീറിനെ കാണാതായതായി ഷാർജ പോലീസിൽ പരാതി നൽകിയതിന് പിന്നാലെ ദുബായിലെ ഔദ് മേത്തയിൽ നിന്ന് കണ്ടെത്തിയതായി കുടുംബത്തിന് വിവരം ലഭിച്ചു.
ഇന്നലെ ശനിയാഴ്ച്ച രാവിലെയാണ് റിതികയെ അബു ഷഗാരയിലെ ഒരു ക്ലിനിക്കിന്റെ പരിസരത്ത് നിന്നും കാണാതാവുന്നത്.
ഇന്നലെ ഒരാൾ റിതികയെ ഔദ് മേത്തയിൽ വെച്ച് തിരിച്ചറിയുകയും കുടുംബത്തെ അറിയിക്കുകയും ചെയ്തുവെന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറഞ്ഞു.