അബുദാബിയിൽ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച കേസിൽ ഒരു യുവാവ് 15,000 ദിർഹം നൽകണമെന്ന് അബുദാബി സിവിൽ ഫാമിലി കോടതി ഉത്തരവിട്ടു.
മുൻവാതിൽ തുറന്ന് ഒരാൾ അകത്തേക്ക് അതിക്രമിച്ചു കയറുന്നത് കണ്ട് തടഞ്ഞപ്പോൾ തന്നെ അയാൾ ആക്രമിച്ചെന്ന് യുവതി പറഞ്ഞു. തുടർന്ന് അയാൾ യുവതിയെ ആവർത്തിച്ച് അടിച്ചു, പിന്നീട് 20 ദിവസത്തിലധികം വിശ്രമവും വൈദ്യചികിത്സയും ആവശ്യമായി വന്നതായി കോടതി രേഖകളിൽ പറയുന്നു
ക്രിമിനൽ ശിക്ഷകൾക്ക് വിധേയമായ കേസുകളിൽ പോലും സിവിൽ ബാധ്യത അടിവരയിടുന്നതാണ് 15,000 ദിർഹം നഷ്ടപരിഹാരം നൽകാനുള്ള ഈ വിധിയെന്ന് അബുദാബി സിവിൽ ഫാമിലി കോടതി പറഞ്ഞു